---
title: "ചക്ക എടുക്കാൻ കിണറ്റിലിറങ്ങി, തിരിച്ച് കയറാനാവാതെ കുടുങ്ങി യുവാവ് ;അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി "
english_title: "A young man got stuck in a well to collect jackfruit and was unable to climb back up; he was rescued by the fire department"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/311396/A young man got stuck in a well to collect jackfruit and was unable to climb back up; he was rescued by the fire department"
published_at: "2025-08-28T01:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68af67ee0452b_1000306360.png"
keywords: []
---

# ചക്ക എടുക്കാൻ കിണറ്റിലിറങ്ങി, തിരിച്ച് കയറാനാവാതെ കുടുങ്ങി യുവാവ് ;അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി 

> **Lead Summary:** പയ്യന്നൂർ: കിണറിൽ വീണ ചക്ക എടുക്കുന്നതിനു കിണറിൽ ഇറങ്ങിയതിന് പിന്നാലെ കിണറിൽ കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

## Article Content

പയ്യന്നൂർ: കിണറിൽ വീണ ചക്ക എടുക്കുന്നതിനു കിണറിൽ ഇറങ്ങിയതിന് പിന്നാലെ കിണറിൽ കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

കോറോം കൂർക്കര എന്ന സ്ഥലത്ത് താമസിക്കുന്ന വിദ്യാർത്ഥിയായ നവനീത് ആണ് വീട്ടുപറമ്പിലെ കിണറിൽ വീണ ചക്ക എടുക്കുന്നതിനു യാതൊരു സുരക്ഷാ സംവിധനങ്ങളും ഇല്ലാതെ ഇറങ്ങിയത്. തിരിച്ചു കയറാനാകാതെ കിണറിൽ യുവാവ് അകപ്പെട്ട വിവരം അമ്മ പയ്യന്നൂരിൽ ഉണ്ടായിരുന്ന മുത്തച്ഛനെ അറിയിച്ചു.

യുവാവ് കിണറിൽ കുടുങ്ങിയ വിവരം മുത്തച്ഛൻ നേരിട്ട് വന്ന് ഫയർ സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു.

സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷിൻ്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ പി. വിജയൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ പി സത്യൻ, പി പി. ലിജു, ജിഷ്ണുദേവ്, അഖിൽ, ഹോം ഗാർഡുമാരായ വി വി പത്മനാഭൻ,, ടീ കെ സനീഷ് എന്നിവരാണ് റസ്‌ക്യൂ നെറ്റിന്റെ സഹായത്താൽ നവനീതിനെ കിണറിൽ നിന്നും കരയ്ക്കെത്തിച്ചത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/311396/A young man got stuck in a well to collect jackfruit and was unable to climb back up; he was rescued by the fire department)